നടൻ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?; എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

Spread the love

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോണ്‍ഗ്രസിലേക്ക്.എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു.

video
play-sharp-fill

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയിലോ നെയ്യാറ്റിൻകരയിലോ പ്രേംകുമാർ മത്സരിച്ചേക്കുമെന്നാണ് സൂചന.

ആശാ പ്രവർത്തകരുടെ സമരത്തിന് പ്രേംകുമാർ പരസ്യമായി പിന്തുണ നല്‍കുകയും സിപിഐഎമ്മുമായി ചില എതിർപ്പുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് പിന്നീട് ചർച്ചയാകുകയും ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ സംഭവവും ഏറെ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.