Spread the love

കൊച്ചി: എറണാകുളത്ത് മെൻസ് ഹോസ്റ്റലില്‍ നിന്നും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി ഒരാൾ പിടിയിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

video
play-sharp-fill

മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസർ (33) എന്നയാളാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാംഎംഡിഎംഎ എന്നിവയുമായി പിടിയിലായത്.

എറണാകുളം എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തില്‍ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിഹാബുദ്ദീൻ.എം.എച്ച്‌, ജയകുമാർ.പി.ജെ, സിവില്‍ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group