ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്നുപേർ പിടിയിൽ; കൂടുതൽ പേരിൽനിന്ന് പണം തട്ടിയോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു

Spread the love

കൊല്ലം: ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ മൂന്ന് പേർ പിടിയില്‍. കൊട്ടാരക്കരയിലാണ് സംഭവം.

video
play-sharp-fill

ലോണ്‍ ക്ലോസ് ചെയ്ത് തുക വർദ്ധിപ്പിച്ച്‌ നല്‍കാമെന്നു പരസ്യബോർഡുകള്‍ സ്ഥാപിച്ച്‌ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. തിരുവല്ല കടപ്ര സ്വദേശി രാജീവൻ എന്ന മഹേഷ് (39 ), ഗോപകുമാർ (50), കാർത്തിക് എന്ന ഗിരീഷ് കുമാർ (37), എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്.

ലോണ്‍ ലഭ്യമാക്കാമെന്നും ഇടപാടുകാരുടെ ബാങ്കുകളില്‍ നിലവില്‍ ക്ലോസ് ചെയ്ത ലോണുകളുടെ തുക കൂട്ടി നല്‍കാമെന്നും മറ്റു ആനുകൂല്യങ്ങള്‍ ലഭ്യമാക്കാമെന്നുമായിരുന്നു സംഘം പരസ്യം ചെയ്തത്. ഇത് വിശ്വസിച്ച പരാതിക്കാരനില്‍ നിന്ന് കൊട്ടാരക്കരയിലെ “7 സ്റ്റാർ അസോസിയേറ്റ്” എന്ന സ്ഥാപനത്തില്‍ വെച്ച്‌ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 52,000 രൂപ കൈപ്പറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തിരികെ ലഭിക്കാതിരുന്നതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. കൂടുതല്‍ പേർ തട്ടിപ്പിനിര ആയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.