പട്ടാള ക്യാമ്പില്‍ നിന്ന് മോഷണം പോയ ആനക്കൊമ്പുകള്‍ രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല; നട്ടം തിരിഞ്ഞ് പൊലീസ്…!

Spread the love

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ നിന്ന് ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടുദിവസം കഴിഞ്ഞിട്ടും ഒരു തുമ്പും കിട്ടാതെ പൊലീസ്.

video
play-sharp-fill

ആനക്കൊമ്പുകള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

ക്യാമ്പിനുള്ളില്‍ പരിശോധന നടത്താൻ പൊലീസിന് പരിമിതികള്‍ ഉണ്ട്. ഇതിനാല്‍ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി നടന്ന ദിവസം പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി ക്യാമ്പില്‍ എത്തിയ 18 പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.