
കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച തിരുവല്ലയിലെ സ്പാ കൂട്ടബലാത്സംഗ കേസ് ഉണ്ടായതോടെയാണ് സ്പാകളിൽ നടക്കുന്ന തട്ടിപ്പുകൾ ശ്രദ്ധിക്കപ്പെട്ടത്. മുൻപ് എറണാകുളത്തെ സ്പാകളുടെ മറവിൽ എംഡിഎംഎയും, കഞ്ചാവും കച്ചവടം നടത്തുന്നത് പോലീസ് പലതവണ റെയ്ഡ് നടത്തി പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു തിരുവല്ല നഗരത്തിലെ സ്പായില് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് എത്തിയ ഗുണ്ടകൾ ജീവനക്കാരിയെ കൂട്ട ബാലസംഘത്തിന് ഇരയാക്കിയത്.
തിരുവല്ല ഡിവൈഎസ്പി ടി. ആർ ജിജുവിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ച് ദിവസങ്ങൾക്കുള്ളിൽ സുബിൻ അലക്സാണ്ടർ, ബെർലി ദാസ്, കിരൺ വില്യംസ്, സാജൻ, റോക്കൻ പ്രശോഭ്, ഷിന്റോ പി. സണ്ണി, വരുൺ
എന്നീ പ്രതികളെ പിടികൂടിയത്.
ഹാപ്പി എൻഡിംഗ്, ബി to ബി, ടോപ്പ് ലെസ്, യു & മി , നൂഡ് മസാജ്, ബി.ജെ, അതുക്കും മേലെ ഫുൾ സർവീസ് ( ഇതിൻ്റെയൊന്നും മലയാള പരിഭാഷ പ്രസിദ്ധീകരിക്കുവാനാകില്ല) തുടങ്ങി മസാജിംഗിൻ്റെ മറവിൽ എക്സ്ട്രാ സർവ്വീസെന്ന പേരിൽ സ്പാകളിൽ നടക്കുന്നത് അനാശാസ്യം തന്നെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിൽ ചങ്ങനാശേരി മുതൽ ഏറ്റുമാനൂർ വരെയുള്ള സ്ഥലങ്ങളിൽ 50ലധികം അനധികൃത സ്പാകളാണ് പ്രവർത്തിക്കുന്നത്.
കോട്ടയം നഗരത്തിൽ, നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം, മണിപ്പുഴ ജംഗ്ഷൻ, കോടിമത നാലുവരിപ്പാതയിൽ മാത്രം മൂന്നെണ്ണം, കളത്തിപ്പടി, കഞ്ഞിക്കുഴി, ടി ബി റോഡിൽ കല്യാൺ സിൽക്സിന് പുറകിൽ, ഈരയിൽ കടവ്, തിരുനക്കര ക്ഷേത്രത്തിനു സമീപം, സിഎംഎസ് കോളേജിന് സമീപം, ചാലുകുന്ന്, അറുത്തൂട്ടി കവല, ഉപ്പൂട്ടി കവല, ചുങ്കം, കുമാരനെല്ലൂർ, സംക്രാന്തിയിൽ മാത്രം മൂന്നെണ്ണം, കാരിത്താസ് ജംഗ്ഷൻ, 101 കവല, പാറോലിക്കൽ എന്നിവിടങ്ങളിലും കുമരകത്ത് ബോട്ട്ജെട്ടി, കവണാറ്റിൻകര, ചീപ്പുങ്കൽ, പള്ളിച്ചിറ, ചന്തക്കവല, കൈപ്പുഴമുട്ട് എന്നിവിടങ്ങളിലായി നിരവധി അനധികൃത സ്പാകളാണ് പ്രവർത്തിക്കുന്നത്.
ഇവിടുത്തെ ചെറുതും വലുതുമായ ഒട്ടുമിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും അനധികൃത സ്പാകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ് വീടുകളും, ഹൗസ് ബോട്ടുകളും കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യം
കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾ വരെയാണ് ഇവിടങ്ങളിൽ മാംസ കച്ചവടത്തിന് എത്തുന്നത്. ദൂരെസ്ഥലങ്ങളിൽ നിന്ന് വന്ന് നഗരത്തിലെ ഹോസ്റ്റലികളിൽ താമസിക്കുന്ന പെൺകുട്ടികളാണ് ഏറെയും ഈ പണിക്ക് ഇറങ്ങുന്നത്. വീട്ടുകാർ നൽകുന്ന പണത്തിന് പുറമേ അധിക പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവർ എത്തുന്നത്
ജില്ലയിൽ പ്രവർത്തിക്കുന്ന
സ്പാകളിൽ ഭൂരിഭാഗത്തിനും സ്ഥാപനം പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് ഇല്ലെന്നുള്ളതാണ് വസ്തുത. ഇവയ്ക്ക് പുറമെ തെറപ്പിസ്റ്റുകളായി എത്തുന്ന യുവതികൾക്ക് മസാജ് ചെയ്യുന്നതാനുള്ള പരിജ്ഞാനവും ഉണ്ടാകില്ല. ഇവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റും കാണില്ല. ജീവനക്കാരുടെ അരോഗ്യ പരിശോധന നടത്തുകയോ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ വാങ്ങുകയോ ഇവർ ചെയ്യാറില്ല. ഇതുമൂലം എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിന് കാരണമാകും. എന്നാൽ ലൈസൻസുള്ളതും, ട്രെയിൻഡായ ജീവനക്കാരുള്ളതുമായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.



