
ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകള്‍ ആണ് താരം കൂടുതല്‍ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്.ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം അടുത്തിടെ ഗംഗം അറിയിച്ചിരുന്നു. വിഷ്ണു എന്നാണ് ഗംഗയുടെ പ്രതിശ്രുത വരന്റേ പേര്. ഏറെ നാളായി തങ്ങള്‍ സുഹൃത്തുക്കളാണെന്നും വളരെ അപ്രതീക്ഷിതമായിട്ടാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഗംഗ പറഞ്ഞിരുന്നു. വിഷ്ണുവും വീട്ടുകാരും ഗംഗയുടെ വീട്ടിലേക്ക് ഔദ്യോഗികമായി പെണ്ണുകാണാൻ എത്തുന്ന വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ളതാണ് ഗംഗയുടെ പുതിയ വീഡിയോ.
ഗംഗയുടെ അപ്പൂപ്പനും അമ്മൂമ്മയും മാമിയും മക്കളും, അമ്മയും സഹോദരിയും, ഉറ്റ സുഹൃത്ത് മീനാക്ഷിയുമാണ് പെണ്ണുകാണല്‍ ദിവസത്തില്‍ ഗംഗയ്‌ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് അമ്മയും അച്ഛനും, സഹോദരിയും സഹോദരിയുടെ ഭർത്താവും മകനുമാണ് വന്നത്. ഗംഗക്ക് ഒരു പൂച്ചെണ്ട് സമ്മാനിച്ചാണ് വിഷ്ണു വീടിനകത്തേക്ക് കയറുന്നത്. ചോക്ലേറ്റുകള്‍ കൊണ്ടു നിറച്ച ഒരു ഗിഫ്റ്റ് ഹാംപറും വിഷ്ണുവിന്റെ സഹോദരി ഗംഗക്ക് സമ്മാനിക്കുന്നത് വീഡിയോയില്‍ കാണാം.
‘ഒരുപാട് ആളും ബഹളങ്ങളുമൊന്നുമില്ല’ താൻ ആഗ്രഹിച്ച രീതിയിലാണ് പെണ്ണു കാണല്‍ ചടങ്ങ് നടന്നതെന്ന് വീഡിയോയില്‍ ഗംഗ പറയുന്നുണ്ട്. ”ഞാൻ വളരെ ആഗ്രഹിച്ച രീതിയിലുള്ള ഒരു പെണ്ണുകാണല്‍ ആയിരുന്നു ഇത്. ഒരുപാട് ആളും ബഹളങ്ങളുമൊന്നുമില്ല. എന്റെ വീട്ടുകാർ എല്ലാവരോടും നന്നായി സംസാരിക്കുന്നവരാണ്. അതുപോലെ തന്നെയാണ് വിഷ്ണുവിന്റെ വീട്ടില്‍ ഉള്ളവരും. അങ്ങനെ മാറിയിരിക്കുന്നവരൊന്നുമല്ല”, എന്നാണ് ഗംഗ വീഡിയോയില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


