
കൊച്ചി: കേരളം ഇനി കോണ്‍ഗ്രസ്സാണ് ഭരിക്കേണ്ടതെന്ന അഭിപ്രായവുമായി സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ശ്രീലക്ഷ്മി അറക്കല്‍.
ഒരു ഭരണം തന്നെ തുടർച്ചയായി വന്നാല്‍ അവിടെ ഫാസിസം ഉണ്ടാവുമെന്നും, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് വളരെ ശോകമാണെന്നും ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു.
“അടുത്ത വർഷം കോണ്‍ഗ്രസ് വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ഭരണം തന്നെ തുടർച്ചയായി വന്നാല്‍ അവിടെ ഫാസിസം ഉണ്ടാവും. അതുകൊണ്ടാണ് അല്ലാതെ വേറെ ഒന്നുംകൊണ്ടല്ല. മാറി മാറി വരണം എന്നാലേ അതൊരു ബാലൻസില്‍ നില്‍ക്കുകയുള്ളൂ. ബിജെപി ഇവിടെ വരികയാണെങ്കില്‍ ആദ്യമൊക്കെ കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യും” ശ്രീലക്ഷ്മി പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“അത് കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞേ ഇവരുടെ പൊളിറ്റിക്സ് നടപ്പിലാക്കുകയുള്ളൂ. ലീഗൊന്നും വരില്ല. അത് വളരെ ന്യൂനപക്ഷമല്ലേ. അതുകൊണ്ടല്ലേ അവർ യു.ഡി.എഫ് മുന്നണിയുടെ കൂടെ ചേർന്നത്. കോണ്‍ഗ്രസ് വരുമ്പോള്‍ ഈ സിപിഎംകാർ നന്നായിട്ട് വിമർശിക്കും. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് വളരെ ശോകമാണ്. നല്ല പ്രതിപക്ഷം ഉണ്ടായാലേ നല്ല ഭരണം ഉണ്ടാവൂ.” ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.



