ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമായ ഡര്‍ബിയുടെ ടീസര്‍ പുറത്ത്; ചിത്രം മാര്‍ച്ച്‌ 27ന് തിയേറ്ററുകളില്‍

Spread the love

കൊച്ചി: കടകൻ സിനിമയ്ക്കു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡർബിയുടെ ടീസർ റിലീസായി.

video
play-sharp-fill

ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമായ ടീസർ യുവതാരങ്ങളുടെ ഗംഭീര പ്രകടനം ചിത്രം സമ്മാനിക്കുമെന്നുറപ്പ് നല്‍കുന്നു. ചിത്രം മാർച്ച്‌ 27ന് തിയേറ്ററുകളിലേക്കെത്തും.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മൻസൂർ അബ്ദുല്‍ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദം സാബിക്ക്, സാഗർ സൂര്യ, അല്‍ അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീണ്‍, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.