പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു;മൂന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി;രണ്ടു പേരെ കാണാതായി

Spread the love

കൊല്ലം: പരവൂരിൽ കടലിൽ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി. മൂന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടരയോടെ പൊഴിക്കര ദേവിക്ഷേത്രത്തിന് സമീപമാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കടലും കായലും ചേരുന്ന പൊഴിമുഖത്താണ് അപകടം ഉണ്ടായത്.

video
play-sharp-fill

അഞ്ചംഗ സംഘമാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്ന് പേരെ പരവൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവർക്കായി കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടരുകയാണ്.