ഹോട്ടലിലുണ്ടായ തർക്കത്തിൽ ഇടപ്പെട്ടു; കോഴിക്കോട് സ്റ്റേഷന് മുന്നിൽവെച്ച് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ;പിടിയിലായത് നിരവധി കേസുകളിൽ പ്രതി

Spread the love

കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആൾ പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് പിടിയിലായത്.

video
play-sharp-fill

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് എസ്ഐക്ക് കുത്തേറ്റത്.

സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു. അപ്പോഴാണ് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group