കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തി പട്ടാപ്പകൽ കവർച്ച: നാലുപേർ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തി വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഷീബ, റീന, ശരത്, രാജൻ എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. പിടിയിലായ റീന വയോധിക താമസിക്കുന്ന അതേ അപാർട്ട്മെന്റിലെ താമസക്കാരിയാണ്.

video
play-sharp-fill

ഇന്നലെ രാവിലെ പതിനൊന്നോടെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന 64 കാരിയെ ആക്രമിച്ചാണ് മോഷണം നടത്തിയത്. മൂന്ന് പവന്റെ മാലയും ആറ് വളകളും ഉൾപ്പെടെ ഏഴരപ്പവൻ സ്വർണം സംഘം കവർന്നു. സംഭവത്തിന് പിന്നാലെ മോഷ്ടാക്കൾ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മോഷ്ടിച്ച സ്വർണം പൊലീസ് പിന്നീട് കണ്ടെത്തി.

ഷീബയ്ക്കൊപ്പമുള്ള ബാധ്യതകൾ തീർക്കാനാണ് റീന കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് സ്ഥലത്തെത്തി നിരീക്ഷണം നടത്തിയ ശേഷമാണ് സംഘം കൃത്യം നടപ്പാക്കിയത്. വയോധിക പകൽ സമയങ്ങളിൽ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയായിരുന്നു ആക്രമണം. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group