കുടുംബശ്രീ ജില്ലാമിഷനില്‍ ജോലിയവസരം; ശമ്പളവും അലവന്‍സും; അപേക്ഷ ഫെബ്രുവരി 20 വരെ

Spread the love

തിരുവനന്തപുരം: കുടുംബശ്രീക്ക് കീഴിൽ റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് നിയമനങ്ങൾ നടക്കുന്നു. ജില്ലാ മിഷന് കീഴിൽ നടക്കുന്ന നിയമനമാണിത്.

video
play-sharp-fill

താല്പര്യമുള്ളവർ ഫെബ്രുവരി 20ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ പ്രവര്ത്തിക്കുന്നതിനായി റിസോഴ്സ് പേഴ്സണെ നിയമിക്കുന്നു.

യോഗ്യത

ഡിഗ്രി യോഗ്യത വേണം. പദ്ധതിയുമായി ബന്ധപ്പെട്ട് പോഷകാഹാരം, ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലകളിൽ ഫീൽഡ്തല പരിശീലനവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുവാൻ കഴിയുന്നവരുമായിരിക്കണം.

അപേക്ഷകർ അയൽക്കൂട്ട അംഗം/ അയല്ക്കൂട്ട കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗമായിരിക്കണം.

സിഡിഎസ് തല റിസോഴ്സ് പേഴ്സണായി ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.

ശമ്പളം

പ്രതിമാസം 12,000 രൂപയാണ് ശമ്പളം. പ്രതിദിന യാത്രാബത്ത, ഓണറേറിയം ഇനത്തിൽ 750 നൽകും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചുവടെ നല്കിയ വിലാസത്തിൽ എത്തിക്കണം.

അപേക്ഷ കവറിന് മുകളിലായി FNHW ജില്ലാതല റിസോഴ്സ് പേഴ്സൺ ഒഴിവിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

വിലാസം: ജില്ല മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം- 695 004.

അപേക്ഷകർ ഇമെയിൽ വിലാസം അപേക്ഷയിൽ രേഖപ്പെടുത്തണം. സംശയങ്ങൾക്ക് 0471 2447552 ൽ ബന്ധപ്പെടാം.