
വാഷിങ്ടണ്‍: ഭൂമിക്കരികിലൂടെ കടന്നു പോകാൻ ഒരുങ്ങി ഒരു ചെറു പട്ടണത്തോളം വലുപ്പവും പച്ചനിറവുമുള്ളൊരു വാല്‍നക്ഷത്രം.
അന്യഗ്ര പേടകം എന്നു വിശേഷിപ്പിക്കപ്പെട്ട 31/ അറ്റ്ലസ് എന്ന ധൂമകേതു സൗരയൂഥത്തിനു പുറത്തേക്കു പോയതു പോലെ പുതിയ ധൂമകേതുവും സൗരയൂഥത്തിനു പുറത്തേക്കു പോയെക്കുമെന്നാണ് ബഹിരാകാശ ഗവേഷകരുടെ നിഗമനം.
സി/2024ഇ1 എന്നാണ് പുതിയ ധൂമകേതുവിന് നല്‍കിയിരിക്കുന്ന പേര്.
2024 മാർച്ചില്‍ പോളിഷ് ഗവേഷകനായ കാക്പെർ വീർഷോസാണ് ഈ 4.0 അടി (1.5 മീറ്റർ) വലുപ്പമുള്ള ധൂമകേതുവിനെ കണ്ടെത്തിയത്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോള്‍ വലിയ അളവില്‍ കാർബണ്‍ ഡൈ ഓക്സൈഡ് പുറത്തു വിട്ടു കൊണ്ടാണ് ധൂമകേതു സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി.
ഫെബ്രുവരി 17നുള്ളില്‍ ധൂമകേതു ഭൂമിക്കരികിലൂടെ കടന്നുപോകും. ഭൂമിയില്‍ നിന്നും 94 മില്യണ്‍ മൈല്‍ അകലെ അതായത് ഏകദേശം ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അത്രയും അകലത്തില്‍ തന്നെയായിരിക്കും ധൂമകേതുവിന്റെ സഞ്ചാരപഥം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറ്റാണ്ടുകള്‍ കഴിഞ്ഞാലേ ധൂമകേതുവിനെ സൗരയൂഥത്തിന് പുറത്തേക്ക് പോകാൻ കഴിയൂ എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സാധാരണ ധൂമകേതുക്കളേക്കാള്‍ തെളിച്ചമുണ്ട് വീർഷോസ് ധൂമകേതുവിന്. അതില്‍ നിന്ന് പുറത്തു വരുന്ന വാതകങ്ങളും പൊടിയും ചേർന്ന് വലിയൊരു വാല് തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
എങ്കിലും മനുഷ്യർക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് ധൂമകേതുവിനെ കാണാൻ സാധിക്കില്ല. ടെലിസ്കോപ്പ് അല്ലെങ്കില്‍ സ്റ്റാർഗേസിങ് ബൈനോക്കുലറുകള്‍ ഉപയോഗിച്ചേ ധൂമകേതുവിനെ കാണാൻ സാധിക്കൂ.



