സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികയില്‍ ഒഴിവ്

Spread the love

ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റർ സ്പെഷ്യല്‍ എഡ്യുക്കേറ്റർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. മേല്‍പ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലെ/ ഓപ്പണ്‍ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കും. പ്രായപരിധി 2026 ജനുവരി 1 ന് 41 കവിയാൻ പാടില്ല. 31,020 രൂപയാണ് മാസ ശംബളം.

video
play-sharp-fill

സോഷ്യല്‍ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സയൻസ് വിഷയങ്ങളിലേതെങ്കിലും ബിരുദാനന്തര ബിരുദം, എം.എഡ് സ്പെഷ്യല്‍ ഇ.ഡി (എം.ആർ) ഉം സ്പെഷ്യല്‍ സ്കൂളുകളില്‍ മെന്റലി റിട്ടാർഡഡ് ആയിട്ടുള്ള കുട്ടികളെ പഠിപ്പിച്ചുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യല്‍ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സയൻസ് വിഷയങ്ങളിലേതെങ്കിലും ബിരുദാനന്തര ബിരുദം, ബി.എഡ് സ്പെഷ്യല്‍ ഇ.ഡി (എം.ആർ) ഉം സ്പെഷ്യല്‍ സ്കൂളുകളില്‍ മെന്റലി റിട്ടാർഡഡ് ആയിട്ടുള്ള കുട്ടികളെ പഠിപ്പിച്ചുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17 നകം ബന്ധപ്പെട്ട ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണല്‍ ആൻഡ് എക്സിക്യൂട്ടീവ് എക്സ്ചേഞ്ചിലോ നേരിട്ട് എത്തണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയില്‍ നിന്നുള്ള എൻ.ഒ.സി ലഭ്യമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group