
കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ (70) ആണ് മരണപ്പെട്ടത്.
ഉദയകുമാർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ലോറി ഇടിച്ചതിനെ തുടർന്ന് അദ്ദേഹം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ ലോറി ദേഹത്ത് കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദയകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


