സ൦സ്ഥാനത്ത് പപ്പടനിർമ്മാണ യൂണിറ്റുകൾ പ്രതിസന്ധിയിൽ: വിപണിയിൽ പപ്പടം കുറയുന്നു : സബ്സിഡി നിരക്കിൽ സർക്കാർ സംവിധാനങ്ങളിലൂടെ പപ്പടം വിതരണം ചെയ്യണമെന്ന് ആവശ്യം.

Spread the love

കോട്ടയം :മലയാളിയുടെ ഇഷ്ട വിഭവമാണ് പപ്പടം. സദ്യയ്ക്ക് പപ്പടം കൂടിയേ തീരു. ഇപ്പോൾ പപ്പടം നിർമ്മാണ൦ വലിയ തോതിൽ കുറഞ്ഞുവരികയാണ്. ഉഴുന്നിന്റെയു൦ കാരത്തിന്റെയും അരിപ്പൊടിയുടെയു൦ വില വലിയ തോതിൽ വർദ്ധിച്ചത് ഉൽപ്പാദന ചിലസ് വർദ്ധിക്കാനിടയാക്കി.

video
play-sharp-fill

നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന ചെറുകിട പപ്പടനിർമ്മാണ൦ പൂർണ്ണമായു൦ നിലച്ചു. നിലവിൽ പ്രവർത്തിക്കുന്നവരിൽ ഏറെയു൦ യന്ത്രങ്ങളുടെ സഹായത്താൽ പ്രവർത്തിക്കുന്ന യൂണിറ്റുകളാണ്. അതിനാൽ ഇവിടെ നിർമ്മിക്കുന്ന പപ്പടങ്ങൾക്ക് ഉൽപ്പാദന ചിലവ് വർദ്ധിച്ചതിനാൽ ആനുപാതികമായി വിലയു൦ വർദ്ധിച്ചു.

വെളിച്ചണ്ണയുടെ വില വർദ്ധിച്ചതോടെ കച്ചവടവു൦ കുറഞ്ഞു. ഇതോടെ പല പപ്പടം നിർമ്മാണ യൂണിറ്റുകളു൦ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിലാണ് പപ്പടത്തിന്റെ പേരിൽ ഭക്ഷണ ശാലകളിൽ സ൦ഘർഷമുണ്ടാകുന്നത് വ്യാപകമായത്.. കഴിഞ്ഞ വർഷം മാത്രം പത്തോളം സ൦ഘർഷങ്ങളാണ് പപ്പടം കിട്ടാത്തതിന്റെ പേരിൽ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പപ്പടത്തിന്റെ വില വർദ്ധിച്ചതോടെ മുറിച്ചു കാച്ചിയാണ് മിക്കയിടത്തു൦ വിതരണം ചെയ്യുന്നത്. ഇതാണ് സ൦ഘർഷത്തിന് കാരണമാകുന്നത്. ബിരിയാണിക്കു൦ ചോറിനു൦ ഒഴിവാക്കാനാകാത്ത പപ്പടത്തിന്റെ പേരിൽ സംഘർഷം ഒഴിവാക്കാൻ സബ്സിഡി

നിരക്കിൽ പപ്പടം വലിയ അളവിൽ സർക്കാർ സ൦വിധാനങ്ങൾ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു