രാജ്യത്ത് നിലവിലുള്ള 100, 500 രൂപ നോട്ടുകളില്‍ മാറ്റങ്ങൾ! സുരക്ഷയും ഈടുനില്‍പ്പും വർധിപ്പിക്കാൻ ആർബിഐയുടെ പുത്തൻ പരിഷ്കാരങ്ങൾ; നോട്ടുനിരോധനം പോലെയുള്ള വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്

Spread the love

രാജ്യത്ത് നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

video
play-sharp-fill

നോട്ടുകളുടെ രൂപകല്‍പ്പനയില്‍ മാറ്റമില്ലെങ്കിലും അവയുടെ സുരക്ഷയും ഈടുനില്‍പ്പും വർദ്ധിപ്പിക്കുന്നതിനായുള്ള പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നത്. 2026-ലെ കറൻസി അപ്‌ഡേറ്റിന്റെ ഭാഗമായാണ് ഈ നടപടി.

2016-ലേത് പോലെയുള്ള നോട്ട് നിരോധനമല്ലെന്നും, നിലവിലുള്ള നോട്ടുകള്‍ അസാധുവാകില്ലെന്നും ആർബിഐ വ്യക്തമാക്കി. നോട്ടുകളുടെ പ്രിന്റിംഗില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കും. നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മഷി മങ്ങുന്നത് തടയാൻ കൂടുതല്‍ കരുത്തുള്ള മഷി ഉപയോഗിക്കും. വാട്ടർമാർക്കിന്റെ വ്യക്തത വർദ്ധിപ്പിക്കുകയും മൈക്രോ ലെറ്ററിംഗ് കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കാഴ്ച പരിമിതിയുള്ളവർക്കും മറ്റും നോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈല്‍ മാർക്കുകളും ഉൾപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആർബിഐ അറിയിച്ചു. നിലവില്‍ നിങ്ങളുടെ കൈവശമുള്ള 100, 500 രൂപ നോട്ടുകള്‍ നിയമപരമായി സാധുതയുള്ളതാണ്, അവ തുടർന്നും ഉപയോഗിക്കാം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റേണ്ട ആവശ്യമില്ല.

ദൈനംദിന ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നോട്ടുകളാണ് 100 രൂപയും 500 രൂപയും. നിരന്തരമായ ഉപയോഗം മൂലം ഇവ പെട്ടെന്ന് കേടുവരാൻ സാധ്യതയുള്ളതിനാലാണ് ഈടുനില്‍പ്പ് വർദ്ധിപ്പിക്കുന്നത്. കൂടാതെ, കള്ളനോട്ടുകള്‍ നിർമ്മിക്കുന്നത് തടയാനും ഇത് സഹായിക്കും.

പുതിയ സുരക്ഷാ ഫീച്ചറുകളുള്ള നോട്ടുകള്‍ ബാങ്കുകള്‍ വഴിയും എടിഎമ്മുകള്‍ വഴിയും ഘട്ടംഘട്ടമായി മാത്രമേ വിപണിയിലെത്തുകയുള്ളൂ. നോട്ട് നിരോധനം സംബന്ധിച്ചോ മറ്റെന്തെങ്കിലും വ്യാജ പ്രചാരണമോ സമൂഹമാധ്യമങ്ങളിൽ വന്നാൽ വിശ്വസിക്കരുതെന്നും ആർബിഐയുടെ ഔദ്യോഗിക ഉത്തരവ് മാത്രം വിശ്വസിക്കുക എന്നും വ്യക്തമാക്കി.