
കോട്ടയം: കോട്ടയം ജില്ലയിലെ ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു.
കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയത്തിനെ പ്രതിനിധീകരിച്ച് ഡിവൈ എസ്പി
വി.അരുൺ കെഎസ്, കോട്ടയം ഈസ്റ്റ് സ്റ്റേഷനുവേണ്ടി എസ് എച്ച് ഒ യു . ശ്രീജിത്ത് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവർ:
ടിപ്സൺ തോമസ് മേക്കാടൻ ( ഡിവൈഎസ്പി സ്പഷ്യൽ ബ്രാഞ്ച്)
സാജു വർഗീസ്,
(മുൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി .),
തോംസൺ കെ.പി, (മുൻ ചങ്ങനാശ്ശേരി ഡിവൈ എസ് പി.)

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശോഭ് കെ.കെ, (എസ് എച്ച് ഒ കറുകച്ചാൽ).
അരുൺ തോമസ് (സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച് ),
സാബു വി.ടി (സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച്),
മുഹമ്മദ് ഭൂട്ടോ (സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച്),),
ബിനോയ് എം.സി.( അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച്),
സുമേഷ് പി.എസ് ( അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തലയോലപ്പറമ്പ്)
സജിമോൻ ഭാസ്കരൻ (എസ് സി പി ഒ പാലാ ),
ഇവർ കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഐപിഎസിൽ നിന്നും മികച്ച സേവനത്തിനുള്ള പ്രശംസാപത്രം ഏറ്റുവാങ്ങി.



