തിരുവല്ല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന്‌ മധുരയ്ക്ക് ഇനി പുതിയ ബസ്;തിരുവല്ല -കോട്ടയം -മുണ്ടക്കയം -കുമളി-മധുര റൂട്ടിൽ ഇനി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ സർവീസ് നടത്തും;ബസുകളുടെ ഫ്‌ളാഗ് ഓഫ് മാത്യു ടി. തോമസ് എം.എൽ.എ. നിർവഹിച്ചു

Spread the love

തിരുവല്ല : കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് മധുരയ്ക്ക് സർവീസ് നടത്താൻ പുതിയ ബസ് എത്തി. ഇതിനൊപ്പം കല്ലുങ്കലിലേക്ക് മുടങ്ങിക്കിടന്നിരുന്ന ബസ് സർവീസ് പുനരാരംഭിച്ചു. ബജറ്റ് ടൂറിസം സെല്ലിന്റെ സർവീസുകൾക്കായി രണ്ട് ബസുകൾ ലഭിക്കുകയുംചെയ്തു. മധുരയ്ക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ബസാണ് ഇനിമുതൽ സർവീസ് നടത്തുക. നിലവിലുള്ള സമയത്തിലും ടിക്കറ്റ് നിരക്കിലും മാറ്റമില്ല.

video
play-sharp-fill

തിരുവല്ല -കോട്ടയം -മുണ്ടക്കയം -കുമളി-മധുര റൂട്ടിൽ ഇനി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ഇനി സർവീസ് നടത്തും. ദിവസവും വൈകിട്ട് എട്ടിന് തിരുവല്ലയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ മൂന്നിന് മധുരയിലെത്തും.

തുടർന്ന് രാവിലെ 8ന് മധുരയിൽ നിന്ന് തിരിച്ച് വൈകിട്ട് 3ന് തിരുവല്ലയിൽ എത്തിച്ചേരും. ഏറെക്കാലമായി തിരുവല്ല ഡിപ്പോയിൽ നിന്ന് ലാഭകരമായി തുടരുന്ന സർവീസാണിത്. ഇതുകൂടാതെ ബഡ്‌ജറ്റ്‌ ടൂറിസം ഉല്ലാസ യാത്രകൾക്കായി അനുവദിച്ച സൂപ്പർ ഡീലക്സ് ബസിന്റെയും കളർ കോഡുള്ള ലിവറി ബസുകളുടെയും ഫ്ലാഗ് ഓഫ് കർമ്മം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമ്പ്രം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ സുജിത എസ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ശശികല ശ്രീകുമാർ, രജനി കൃഷ്ണ, പഞ്ചായത്ത്‌ അംഗങ്ങളായ ബാബു കല്ലുങ്കൽ, സന്ധ്യ പി.എസ്, വൈശാഖ് പി, മിനി സജി, ആശ മോഹൻ, ഡി.ടി.ഒ കെ.കെ സുരേഷ്, വി.ശ്യാംകുമാർ, പി.കെ.രവീന്ദ്രൻ, പീറ്റർ മാത്യു, സുധി ഏബ്രഹാം, ഷെൽട്ടൺ വി,സിബിൻ കല്ലുങ്കൽ എന്നിവർ പങ്കെടുത്തു.

അതെ സമയം കൊവിഡിനെ തുടർന്ന് കെ.എസ്.ആർ.ടി.സി നിറുത്തിവച്ച തിരുവല്ല -കല്ലുങ്കൽ – കോട്ടയം ഓർഡിനറി ബസ് സർവീസ് പുനരാരംഭിച്ചു. ദിവസവും രാവിലെ എട്ടിന് തിരുവല്ല ഡിപ്പോയിൽ നിന്ന് കല്ലുങ്കലിലേക്ക് പുറപ്പെടും.

അവിടെനിന്ന് തിരിച്ച് കോട്ടയത്തേക്ക് സർവീസ് നടത്തും. വീണ്ടും വൈകിട്ട് 4.20നും തിരുവല്ലയിൽ നിന്ന് കല്ലുങ്കലിലേക്ക് ബസ് സർവീസ് ഉണ്ടാകും. പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് സാദ്ധ്യമായത്.