ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരോട് വിശദീകരണം തേടി ഹൈക്കോടതി; അടുത്തകാലത്ത് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ വ്യക്തമാക്കാന്‍ നിർദേശം

Spread the love

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഹര്‍ജിക്കാരോട് കൂടുതല്‍ വിശദീകരണം തേടി ഹൈക്കോടതി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടാനുള്ള കാരണവും അടുത്തകാലത്ത് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ച അഞ്ച് കേസുകളുടെ നമ്പറും വ്യക്തമാക്കാന്‍ ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.

video
play-sharp-fill

ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച്, തിരുവിതാംകൂര്‍–കൊച്ചി മതസ്ഥാപന നിയമത്തില്‍ ബന്ധപ്പെട്ട വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരെ ഓര്‍മിപ്പിച്ചു. നിലവിലുള്ള നിയമപ്രകാരം അന്വേഷണം നടത്താനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, അഖില തന്ത്രി പ്രചാരക് സഭ ഉള്‍പ്പടെയുള്ളവരാണ് ഹര്‍ജിക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം ഹൈക്കോടതി ഒരുമിച്ച്‌ വാദം കേള്‍ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group