
കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണിവരെ ദീർഘിപ്പിച്ചു.
ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സർവീസ് രാത്രി 11:00 മണിക്ക് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും.
പ്രത്യേക സർവീസുകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 15, 2026 (ഞായർ – ശിവരാത്രി): തൃപ്പൂണിത്തുറ ടെർമിനലില്‍ നിന്ന് അവസാന സർവീസ് രാത്രി 11:30 (23:30) ന് പുറപ്പെടും. ഫെബ്രുവരി 16, 2026 (തിങ്കള്‍): ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും. രാവിലെ 6:00 മണിവരെ 30 മിനിറ്റ് ഇടവേളയില്‍ സർവീസ് ഉണ്ടായിരിക്കും. തുടർന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സർവീസ് നടത്തും.



