
കോഴിക്കോട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 10 വർഷത്തെ വീസയെടുത്ത് അമേരിക്കയിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.കേരളത്തിലെ ഭരണം അവസാനിക്കുന്നതോടെ അവർ നാടുവിടുമെന്നും അൻവർ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അൻവർ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയൻ അധികാരത്തില്‍ നിന്നും പുറത്താകുമെന്നും അൻവർ അഭിപ്രായപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവിന് ഒരിക്കലും രാഷ്ട്രീയ വനവാസം ഉണ്ടാവില്ലെന്നും പി.വി. അൻവർ വ്യക്തമാക്കി. പാവപ്പെട്ട തൊഴിലാളികളുടെ പേര് പറഞ്ഞ് കൊള്ള നടത്തുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കസേരയില്‍ എത്തുമ്പോള്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.



