ഓടുന്നതിനിടെ കാറിൽനിന്ന് തീപ്പൊരി; ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികൾ രക്ഷപെട്ടത് തലനാരിഴക്ക്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിൽ നിന്ന് തീപ്പൊരി വന്നതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ജഗതിപാലത്തിന് സമീപം രാവിലെയായിരുന്നു സംഭവം. അപകടം ഒഴിവായത് തലനാരിഴക്ക്.

video
play-sharp-fill

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തി. ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.