
തിരുവല്ല : സംസ്ഥാനത്തെ ഞെട്ടിച്ച സ്പാ കൂട്ടബലാത്സംഗ കേസില്‍ ഏഴാം പ്രതി ഷിൻ്റോ പി സണ്ണിയും അറസ്റ്റിലായി. ഇതോടെ കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി. പ്രതികളായ സുബിൻ അലക്സാണ്ടർ, ബെർലി ദാസ്, കിരൺ വില്യംസ്, സാജൻ, റോക്കൻ പ്രശോഭ്, ഷിന്റോ പി. സണ്ണി, വരുൺ എന്നിവരാണ് പൊലീസ് പിടിയിലായി.

ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ ഏഴാമത് ഒരു പ്രതി കൂടി ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സമയം കേസില്‍ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ദിവസങ്ങള്‍ക്കു മുൻപ് മുഖ്യപ്രതിയും കാപ്പാ കേസിൽ ഉൾപ്പെട്ടയാളുമായ സുബിൻ അലക്സാണ്ടർ അടക്കമുള്ള 6 പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടറെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഏഴാമത്തെ പ്രതിയിലേക്ക് അന്വേഷണം എത്തിയത്.

സുബിനില്‍ നിന്ന് നിർണായക വിവരം ലഭിച്ചതോടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചു. വിശദമായി നടത്തിയ പലിശോധനയില്‍ ഏഴാമത് ഒരാള്‍ കൂടി ഉണ്ടെന്നുള്ള കാര്യം പൊലീസിനും വ്യക്തമായി. തുടർന്ന് ഷിന്റോയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് പിന്നാലെ ഉണ്ടെന്നുള്ള വിവരം മനസ്സിലാക്കിയ ഷിന്റോ ട്രെയിൻ മാർഗ്ഗം നാടുവിടാൻ ഒരുങ്ങിയ സമയത്താണ് പൊലീസ് പിടികൂടുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് ഇന്ന് പുലർച്ചെയാണ് ഏഴാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്നാം തീയതി ആയിരുന്നു സ്പായില്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് എത്തിയ ഗുണ്ടകൾ ജീവനക്കാരിയെ കൂട്ട ബാലസംഘത്തിന് ഇരയാക്കിയത്.
ഇതിനിടെ കേസ് കേസന്വേഷണത്തിനായി എത്തിയ പൊലീസിനെ തടയാന്‍ മുഖ്യപ്രതി സുബിന്‍ അലക്സാണ്ടര്‍ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ആക്രമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എസ്.ഐ ഉണ്ണിക്കൃഷ്ണൻ സി.പി.ഒ അഭിലാഷ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. തുടര്‍ന്ന് ബലപ്രയോഗം നടത്തിയാണ് പോലീസ് ഇയാളെ കീഴടക്കിയത്.
കേരളാ പൊലീസിലെ മികച്ച കുറ്റാന്വേഷകനായ തിരുവല്ല ഡിവൈഎസ്പി ടി. അർ ജിജുവിന്റെയും സി.ഐ സുജിത്തിന്റെയും നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്.



