അകത്തു നിന്ന് പാലം വലിച്ചവരാണ് സി പി ഐക്കാർ:കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് :പിഎം ശ്രീയില്‍ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ് സഹായിച്ചത്: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐയെ പഴിചാരി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിപ്പോർട്ട്.

Spread the love

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐയെ പഴിചാരി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ പാലം വലിയുണ്ടായി. കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ.

video
play-sharp-fill

പിഎം ശ്രീയില്‍ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ് സഹായിച്ചത്. മുന്നണി സംവിധാനത്തില്‍ പോരായ്മകള്‍ ഉണ്ടെന്നും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിപ്പോർട്ടില്‍ പറയുന്നു.

മുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചാല്‍ വിജയിപ്പിക്കുക എന്നത് ഉത്തരവാദിത്തമാണ്. എന്നാല്‍ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ സ്ഥാനാർഥിക്കെതിരെ പ്രാദേശിക ഘടകങ്ങള്‍ നീക്കം നടത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ എന്നും റിപ്പോര്‍ട്ടില്‍ പരിഹസിക്കുന്നു. പലയിടത്തും സിപിഎമ്മുകാരെ തന്നെ സിപിഐ സ്ഥാനാർഥിയാക്കുന്നു. മുന്നണി സംവിധാനത്തില്‍ പോരായ്മകള്‍ ഉണ്ടെന്നും വിമർശനമുണ്ട്.