പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന് കോടികൾ വില മതിക്കുന്ന ആനക്കൊമ്പുകൾ മോഷണംപോയി; പൂജപ്പുര പൊലീസ് കേസെടുത്തു

Spread the love

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന് രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകൾ മോഷണംപോയി.

video
play-sharp-fill

ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന കൊമ്പുകൾ അതീവ സുരക്ഷയിൽ നിന്നാണ് മോഷ്ടിച്ചത്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകള്‍. സംഭവത്തില്‍ ഡിജിപിക്ക് ലഭിച്ച പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.

ബുധനാഴ്ച ക്യാമ്പിലേക്ക് പുറത്തുനിന്ന് ആളുകള്‍ വന്നിരുന്നു. ഇവരാണ് ആനക്കൊമ്പ് മോഷ്ടിച്ചത് എന്നാണ് സൂചന. ക്ലബ്ബില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി 18 ജീവനക്കാരായിരുന്നു എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group