
ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹോസ്കോട്ടയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. ഹോസ്കോട്ട്-ദാബാസ്പേട്ട് ദേശീയപാതയിലാണ് അപകടം.
അമിതവേഗതയിൽ എത്തിയ കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറിയാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
മരിച്ചവരില്‍ ആറു പേരും കാറില്‍ യാത്ര ചെയ്തിരുന്നവരാണ്. ബൈക്ക് യാത്രക്കാരനും അപകടത്തില്‍ മരിച്ചു. ബെംഗളൂരു കൊത്തന്നൂർ സ്വദേശികള്‍ക്കാണ് ജീവൻ നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അവശിഷ്ടങ്ങള്‍ മാറ്റി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



