ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവെന്ന് കണ്ടെത്തൽ; വ്യക്തമായത് പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്

Spread the love

കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റർ വെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവെന്ന് കണ്ടെത്തല്‍. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.

video
play-sharp-fill

കല്ലറയില്‍ ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്റർ കണ്ടതിനെതിരെ കോണ്‍ഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരുന്നത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ആണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന സംശയവും രാഷ്ട്രീയ പാർട്ടികള്‍ക്കുണ്ട്. ഇക്കാര്യത്തിലും സമഗ്ര അന്വേഷണം നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയില്‍ വച്ചെന്നും പിന്നില്‍ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.