ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കുറിച്ചി സ്വദേശിയിൽ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിപ്പുനടത്തി; കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

Spread the love

കോട്ടയം: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയ കേസിലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ.

video
play-sharp-fill

കേസിലെ 4,5,6 പ്രതികളായ
തൃശൂർ കോടങ്ങോട്, വടക്കെടത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ(43) തൃശ്ശൂർ ചെങ്ങമനാട് കിഴക്കേടത്ത് വീട്ടിൽ രാജേഷ് കെ ജി (40) , മലപ്പുറം പൂവത്തിങ്കൽ കുതിരവട്ടം വീട്ടിൽ ഷിബീഷ് ലാൽ (29) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

DBS EQUITY WEALTH ENHANSEMENT TEAM എന്ന സ്ഥാപനത്തിന്റെ DBS ഇൻസ്റ്റ്യൂഷൻ അക്കൗണ്ടിൽ വിവിധ കമ്പനികളിലെ ഓഹരികള്‍ ട്രേഡിങ് നടത്തി ന്യായമായ ലാഭവും ലാഭവിഹിതവും വാങ്ങിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മീനഭട്ട് എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ഒന്നാംപ്രതിയും വിവിധ അക്കൗണ്ട് ഫോൾഡർ മാരായ മറ്റു പ്രതികളും ചേർന്ന് ചിങ്ങവനം കുറിച്ചി സ്വദേശിയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് ചിങ്ങവനം ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും കൂടാതെ എസ്ബിഐ കുറിച്ചി ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും പലതവണകളായി 15943547/(ഒരുകോടി അന്‍പത്തി ഒന്‍പതു ലക്ഷത്തി നാല്പത്തിമൂവായിരത്തി അഞ്ഞൂറ്റി നാല്പത്തിഏഴു രൂപാ) വാങ്ങിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം പറഞ്ഞു വിശ്വസിപ്പിച്ച പ്രകാരം ട്രേഡിങ് നടത്തി ലാഭം ഉണ്ടാക്കി കൊടുക്കാതെയും പരാതിക്കാരന്റെ കയ്യിൽ നിന്നും പല തവണകളായി വാങ്ങിയെടുത്ത പണം തിരികെ നൽകാതെയും വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുക്കുകയായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചെറിയ ലാഭത്തിനുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിലൂടെ അവരും ഈ വലിയ കുറ്റകൃത്യത്തിന്റെ ഭാഗമാവുകയും കുറ്റകൃത്യത്തിലെ പ്രതികളായി മാറുകയും ചെയ്യും എന്ന കാര്യം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.