
പലപ്പോഴും ഏറെ വൈകി തിരിച്ചറിയുന്ന രോഗങ്ങളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് അർബുദം. വ്യാപിക്കുന്നവേളയിലാണ് പലപ്പോഴും കണ്ടെത്തുന്നത്.
പുരുഷന്മാരിൽ മൂത്രസഞ്ചിക്ക് താഴെ മൂത്രനാളിക്കുഴലിനെ ആവരണംചെയ്യുന്ന 20 മുതൽ 30 ഗ്രാംവരെ ഭാരമുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്.
പുരുഷന്മാരിൽ കൂടുതൽ കണ്ടുവരുന്ന അർബുദബാധകളിലൊന്നാണിത്. പ്രോസ്റ്റേറ്റ് അർബുദവുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട കാര്യങ്ങളേയും പ്രധാന ലക്ഷണങ്ങളും പരിശോധിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പലപ്പോഴും ആദ്യഘട്ടത്തിൽ എടുത്തുപറയാനാകുന്ന ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് കാൻസറിന് ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാലും,
ഏറ്റവും സാധാരണയായി കാണുന്ന ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രസംബന്ധമായ പ്രശ്നങ്ങൾ. രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക, മൂത്രപ്രവാഹം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുക,
വേദനാജനകമായ അല്ലെങ്കിൽ പുകച്ചിലോടുകൂടിയ മൂത്രമൊഴിക്കൽ എന്നിവ പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങളാകാൻ സാധ്യതയുണ്ട്. മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, അടിവയറ്റിലോ, ഇടുപ്പിലോ, അല്ലെങ്കിൽ നടുവിലോ വേദനയും അസ്വസ്ഥതയും ഉണ്ടെങ്കിലും ഒരു ഡോക്ടറെ കാണുന്നതാണ് ഉചിതം.
ചികിത്സ
1. ശസ്ത്രക്രിയ
പ്രോസ്റ്റേറ്റ് ഗ്രന്ഥി, സെമിനൽ വെസിക്കിളുകൾ, ലിംഫ് നോഡുകൾ എന്നില പൂർണമായും നീക്കം ചെയ്യുന്നതാണ് റാഡിക്കൽ പ്രോസ്റ്റേറ്റ്ക്ടമി(Radical Prostatectomy). എന്നാൽ, റോബോട്ടിന്റെ സഹായത്തോടെയുള്ള റോബോട്ട് അസിസ്റ്റഡ് ശസ്ത്രക്രിയയാണ് നിലവിൽ ലഭ്യമായതിൽ വെച്ചുള്ള ഏറ്റവും മികച്ച ചികിത്സാരീതി എന്നാണ് ഡോക്ടർ പറയുന്നത്.
അതേസമയം, മൂത്രം നിയന്ത്രിക്കാനാവാതെ ഇരിക്കുക(urinary incontinence), ലൈംഗിക ശേഷിക്കുറവ് (erectile dysfunction) എന്നിവ ശസ്ത്രക്രിയയുടെ അപകടസാധ്യതകളാണ്.
2. ഹോർമോൺ തെറാപ്പി (Androgen Deprivation Therapy)
ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം നിയന്ത്രിക്കുക എന്നതാണ് ഹോർമോൺ തെറാപ്പിയുടെ പ്രധാന ലക്ഷ്യം. അപകടസാധ്യതയുള്ളതോ ഗുരുതുരമായതോ ആയ രോഗികളിൽ റേഡിയേഷനൊപ്പവും ഇത് ചെയ്യാറുണ്ട്.
ക്ഷീണം, തളർച്ച, എല്ലുകൾക്ക് ബലക്ഷയമുണ്ടാകാനുള്ള സാധ്യത, മെറ്റബോളിക് മാറ്റങ്ങൾ എന്നീ പാർശ്വഫലങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
3. കീമോതെറാപ്പി
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ് കീമോതെറാപ്പി ആവശ്യമായി വരിക. ഡോസെറ്റാക്സെൽ (docetaxel), കബാസിറ്റാക്സെൽ (cabazitaxel) എന്നീ മരുന്നുകൾ രോഗം പടരുന്നത് പതുക്കെയാക്കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്.



