പോലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് സിയാറ്റിലിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം; 265 കോടി രൂപ നൽകാൻ സിയാറ്റിൽ നഗരസഭ

Spread the love

2023 ൽ അമിതവേഗതയിലെത്തിയ പോലീസ് വാഹനമിടിച്ച്‌ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്നവി കണ്ടുലയുടെ (23) കുടുംബത്തിന് 265 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ നഗരസഭ.

video
play-sharp-fill

സിയാറ്റിലിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനം ജാഹ്നവിയെ ഇടിക്കുകയായിരുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് 119 കിലോമീറ്റർ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചിരുന്നത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഇൻഫർമേഷൻ സിസ്റ്റംസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്നവി ഗുരുതരമായ പരിക്കുകളെത്തുടർന്ന് മരണപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ ഈ കേസിൽ ഇതോടെ ഭാഗികമായ പരിഹാരമായി. ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ തുക കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group