Spread the love

ഇന്ന് നടക്കുന്ന ദേശീയ പണമുടക്കില്‍ പ്രതികരണവുമായി ശശി തരൂർ എം പി. ഇന്നത്തെ “ഭാരത് ബന്ദ്” യഥാർത്ഥത്തില്‍ മറ്റൊരു “കേരള ബന്ദ്” മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ വൈരുദ്ധ്യമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.

video
play-sharp-fill

പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ തടസപ്പെടുത്താനുളള അവകാശത്തോടൊപ്പമല്ലെന്നും തരൂർ.

ഇത്തരം പഴഞ്ചൻ “കായികബല” രീതികളില്‍ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കള്‍ക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group