പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം; ഫെബ്രുവരി 15ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും

Spread the love

പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം
ഫെബ്രുവരി 15 ന് (1201കുഭം 3)
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും.

video
play-sharp-fill

രാവിലെ 5.30 ന്
നിർമ്മാല്യദർശനം,
6 ന് അഖണ്ഡ‌നാമജപം ആരംഭം,
6.45 അഷ്ടദ്രവ്യമഹാഗണപതിഹോമം,
9 ന് ധാര, 9.30 ന്
വിശേഷാൽ ഗുരുപൂജ, 10 ന്
ഉച്ചപൂജ മഹാപ്രസാദമൂട്ട്, 6 ന്
അഖണ്ഡ‌നാമജപം സമർപ്പണം, 6.30 ന്
വിശേഷാൽ ദീപാരാധന,
6.45 ന് അഷ്ട‌ാഭിഷേകം,
തുടർന്ന് അഖണ്ഡധാര,
രാത്രി 12 ന്
വിശേഷാൽ മഹാശിവരാത്രിപൂജ,
തിരുവരങ്ങിൽ 7 ന് നൃത്ത നൃത്ത്യങ്ങൾ,
8.30 ന് തിരുവാതിര,
തുടർന്ന് ഭജൻസ്.

ശ്രീനാരായണഗുരു വേൽപ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ക്ഷേത്രം പുനർനിർമാണത്തിനു ശേഷം 2024 മെയ് 10 നാണ് പ്രതിഷ്ഠ നടത്തിയത്. സുബ്രഹ്മണ്യ ഭഗവാനും മഹാദേവനും തുല്യ പ്രാധാന്യം നിശ്ചയിച്ച് രണ്ട് ശ്രീകോവിലോടുകൂടി പൂർണ്ണമായും കൃഷ്ണശിലയിലും തടിയിലും നിർമ്മിച്ചിട്ടുള്ള ക്ഷേത്ര സങ്കേതത്തിൽ ശ്രീനാരായണഗുരുദേവ ക്ഷേത്രവും ഉപദേവതകളായി ഭദ്രദേവിയുടെയും ഗണപതി ഭഗവാന്റെയും പ്രതിഷ്ഠകളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ
26-ാമത് ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞം 2026 ഫെബ്രവരി 18 ന് വൈകുന്നേരം മാഹാത്മ്യത്തോടുകൂടി ആരംഭിച്ച് 25 ന് അവസാനിക്കും. കുംഭപ്പൂയമഹോത്സവം 21ന് കൊടിയേറി 28 ന് അവസാനിക്കും. എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ തിരുവരങ്ങിൽ കലാപരിപാടികളും നടത്തപ്പെടുന്നു.

26 ന് കാവടിഘോഷയാത്രയും, 27 ന് പള്ളിവേട്ട – താലപ്പൊലി – ഗാനമേള, 28 ന് നൃത്തനാടകം – പൂയം നാളിൽ ആറാട്ടും നടത്തപ്പെടുമെന്ന് ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻ്റ് എം.ആർ. ഉല്ലാസ് മതിയത്ത്,
സെക്രട്ടറി ഇൻചാർജ് എം.ആർ.ദിലീപ് മരുതാനിയിൽ,
വൈസ് പ്രസിഡൻ്റ് വി. ഹരിദാസ് വരയാത്ത്,
സപ്ത‌ാഹം-ശിവരാത്രി കൺവീനർ സിബി കിഴക്കേപ്പറമ്പിൽ, തിരുവുത്സവകമ്മിറ്റി കൺവീനർ വിശ്വംഭരൻ കൊച്ചാനിമുട്ടിൽ എന്നിവർ അറിയിച്ചു.