കാൽ വഴുതി വെള്ളത്തിൽ വീണു ; വായ്പൂരിൽ മണിമലയാറ്റിൽ യുവാവ് മുങ്ങി മരിച്ചു

Spread the love

കോട്ടയം : വായ്പൂരിൽ മണിമലയാറ്റിൽ യുവാവ് മുങ്ങി മരിച്ചു . കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്, സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

video
play-sharp-fill

റാന്നി ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു.

വായ്പൂർ ഉള്ള തടി മില്ലിൽ ജോലി ചെയ്തു വരികയായിരുന്നു മനോജ്. മണിമലയാറ്റിൽ വെള്ളത്തിന്റെ നില കുറവായിരുന്നെങ്കിലും മനോജ് വീണ ഭാഗത്ത് താഴ്ചയുള്ളതും ചെളി നിറഞ്ഞതുമായ പ്രദേശമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group