
കൊച്ചി: മണ്ഡല–മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകളിൽ അസാധാരണത്വം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് ഓഫീസ് വഴിയുള്ള പണമിടപാടുകൾ മാത്രം 14 ലക്ഷത്തിലധികം രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപ വീതവും, മറ്റ് മൂന്ന് പേർ 25,000 രൂപയ്ക്കുമേലും പണം അയച്ചതായും രേഖകളിൽ വ്യക്തമാകുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ബന്ധപ്പെട്ടവർ ഹാജരായിട്ടില്ലെന്നാണ് വിവരം.
സ്ഥിര–താൽക്കാലിക ജീവനക്കാരെ ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിച്ച് സന്നിധാനത്തിലെ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മണ്ഡലകാലത്ത് ജോലി ചെയ്ത മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


