
മലപ്പുറം: ചോക്കാട് പഞ്ചായത്തിലെ നെല്ലിക്കര മലവാരത്ത് വ്യാപകമായി കാട്ടുതീ പടരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും തീ ഇതുവരെ പൂർണമായും നിയന്ത്രണത്തിലായിട്ടില്ല. നാല്‍പ്പത് സെന്റ് നഗർ മേഖലയോട് ചേർന്ന ഭാഗങ്ങളിലും തീ വ്യാപിച്ചിരിക്കുകയാണ്.
നിലവിൽ ഏക്കർ കണക്കിന് വനഭൂമി കത്തി നശിച്ച നിലയിലാണ്. തീ പടരാനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ നെല്ലിക്കര മലവാരത്തിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കുള്ള തീയുടെ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതായി വനം വകുപ്പ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഏകദേശം അമ്പതോളം നാട്ടുകാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. രണ്ട് വർഷം മുമ്പും സമാന പ്രദേശങ്ങളിൽ കാട്ടുതീ പടർന്നിരുന്നു. അന്ന് നൂറുകണക്കിന് ഏക്കർ വനമാണ് അന്ന് കത്തി നശിച്ചത്. നിലവിൽ പ്രദേശത്ത് ശക്തമായ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


