തന്റെ അനുവാദമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തതായി പരാതി: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ: കേസെടുത്ത് പോലീസ്.

Spread the love

മുംബൈ: ഗായകൻ ഉദിത് നാരായണനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ. ചികിത്സയുടെ മറവില്‍ തന്റെ അനുവാദമില്ലാതെ ഉദിത് നാരയാണന്റെ നി‍ദ്ദേശപ്രകാരം ഗർഭപാത്രം നീക്കം ചെയ്തെന്ന് ആരോപിച്ച്‌ രഞ്ജന ബിഹാ‍ർ പൊലീസില്‍ പരാതി നല്‍കി.

video
play-sharp-fill

ഉദിത് നാരായണ്‍, സഹോദരന്മാരായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായണ്‍ ഝാ, രണ്ടാം ഭാര്യ ദീപ നാരായണ്‍ എന്നിവർക്കെതിരെയാണ് പരാതി നല്‍കിയത്.
1984 ഡിസംബർ 7-നാണ് രഞ്ജനയും ഉദിത് നാരായണനും വിവാഹിതരായത്. 1985 ല്‍ ഉദിത് ഗായകൻ എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞ് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെയാണ് ദീപ നാരായണനെ വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം താൻ അറിഞ്ഞതെന്ന് പരാതി‍യില്‍ പറയുന്നു.

1996 ല്‍ ചികിത്സിക്കാൻ എന്ന് പറഞ്ഞ ഉദിത്തും സഹോദരന്മാരും ഡല്‍ഹിയിലെ ഒരു പ്രധാന ആശുപത്രിയില്‍ കൊണ്ടുപോയെന്നും രഞ്ജന ആരോപിച്ചു. അവിടെ വെച്ചാണ് തന്റെ സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തതെന്ന് രഞ്ജനആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുട‍‍ർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭപാത്രം നീക്കം ചെയ്തതായി മനസിലാക്കിയത്. പിന്നീട് തന്നെ നിഷ്കരുണം ജീവിതത്തില്‍ നിന്നും പുറത്താക്കിയെന്നും വഞ്ചിച്ചെന്നും പരാതിയില്‍ പറയുന്നു.

ഇതേ വിഷയത്തില്‍ കുടുംബ കോടതിയെയും വനിതാ കമ്മീഷനെയും രഞ്ജന പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.