ബംഗ്ലദേശിലെ നിർണായകമായ പൊതു തിരഞ്ഞെടുപ്പ് ഇന്ന്;ആര് ഭരിക്കണമെന്ന് ആ 44 ശതമാനം തീരുമാനിക്കും;രാജ്യത്ത് കനത്ത സുരക്ഷ

Spread the love

ധാക്ക: ഷെയ്ഖ് ഹസീനയുടെ 15 വർഷം നീണ്ട ഭരണം വൻ പ്രതിഷേധങ്ങൾക്കിടെ തകർന്ന് 18 മാസങ്ങൾക്ക് ശേഷം രാജ്യം പോളിങ് ബൂത്തിലേക്ക്.

video
play-sharp-fill

മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണശേഷം മകൻ താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലദേശ് നാഷണൽ പാർട്ടി (ബിഎൻപി) ആണ് വിജയസാധ്യതയിൽ മുന്നിൽ. ജമാഅത്തെ ഇസ്‌ലാമിയാണ് അവരുടെ പ്രധാന എതിരാളി.

ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇടക്കാല സർക്കാർ വിലക്കിയിട്ടുണ്ട്. ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18നും 37നും ഇടയിൽ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാൻ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായി വോട്ട് രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുതാര്യത ഉറപ്പാക്കാൻ ആദ്യമായി ഡ്രോണുകളും ബോഡി ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. ഏകദേശം 10 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു ലക്ഷം സൈനികരെയും വിന്യസിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, ചൈന, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ നിരീക്ഷകരെ അയച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇത്തവണ തിരഞ്ഞെടുപ്പ് നിരീക്ഷകരെ അയച്ചിട്ടില്ല.