
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ നഗരസഭാ അധികൃതർ അടപ്പിച്ച സ്പായുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു.
സെക്രട്ടേറിയറ്റിന് സമീപമുള്ള സ്ഥാപനത്തിന്റെ ലൈസൻസ് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംപി. ഷൈൻ ലാലിന്റെ പിതാവായ മനോഹരന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് സൈബർ ഇടങ്ങളില്‍ പ്രചാരണം ശക്തമായത്.
വിവാദത്തെത്തുടർന്ന് പ്രതികരിച്ച ഷൈൻ ലാല്‍ തന്റെ ഭാഗം വ്യക്തമാക്കി. ലൈസൻസ് പിതാവിന്റെ പേരിലാണെന്നത് സത്യമാണ്. എന്നാല്‍ ലാഭകരമല്ലാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ മറ്റൊരാള്‍ക്ക് സ്ഥാപനം കൈമാറിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസൻസ് പുതിയ ആളുടെ പേരിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. പാർട്ടി തന്നോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടില്ലെന്നും സംഘടനാപരമായ യാത്രയിലായതിനാല്‍ സൈബർ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



