അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല; കൊറിയൻ സമ്മാനം നാട്ടില്‍ കിട്ടുന്ന ലോക്കല്‍ വാച്ച്‌; ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ കുട്ടിയുടെ അധ്യാപകൻ പറയുന്നു

Spread the love

കൊച്ചി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണം. അതില്‍ മനം നൊന്ത് എറണാകുളത്ത് 16 കാരിയുടെ ആത്മഹത്യ.

video
play-sharp-fill

കേരളം വളരെ ഞെട്ടലോടെ കേട്ട വാർത്തയാണിത്. പല വിധ കഥകളാണ് ഈ മരണത്തെക്കുറിച്ച്‌ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. അന്വേഷണങ്ങളും അഭ്യൂഹങ്ങളും പല വഴിക്ക് സഞ്ചരിക്കുമ്പോള്‍ ഈ കഥകളെ എല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് പെണ്‍കുട്ടിയുടെ അദ്ധ്യാപകൻ.

അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, പെണ്‍കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ അത്തരം തെളിവും ഇല്ല എന്നും അദ്ധ്യാപകൻ പറയുന്നു. അപ്പോള്‍ എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങള്‍ ഒക്കെ വന്നത്?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തിനു പിന്നില്‍ ദുരൂഹമായ കാരണങ്ങളുണ്ടെന്ന ആരോപണമാണ് കുട്ടിയുടെ അധ്യാപകന്‍ ഉന്നയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്‍റെ മരണത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന ആദിത്യ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് അധ്യാപകന്‍ പറയുന്നത്.

കൊറിയന്‍ ഭ്രമം ബാധിച്ച പതിനായിരക്കണക്കിന് കൗമാരക്കാര്‍ നമുക്കിടയിലുണ്ടെന്നിരിക്കെ സംഭവത്തില്‍ കൂടുതല്‍ ഗൗരവത്തോടെയുളളഅന്വേഷണം അനിവാര്യമാണ്. പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുവച്ച്‌ ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും.

കത്തിലെഴുതിയത് വായിച്ച്‌ അതാണ് മരണകാരണമെന്ന് ഉറപ്പിച്ച്‌ പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല. കത്തിലെഴുതിയത് പോലെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തില്‍ അവസാനിപ്പിച്ച മട്ടാണെന്നാണ് വിമര്‍ശനം ഉയരുന്നത്.