
കോട്ടയം:കുപ്രസിദ്ധ കുറ്റവാളി കൊട്ടാരം ബാബു ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.കുമാരനല്ലൂർ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ ഉത്തരം നൽകിയില്ല.കൈയിൽ ഉണ്ടായിരുന്ന വില കൂടിയ മൊബൈൽ ഫോണ് എവിടെ നിന്നോ മോഷ്ടിച്ചത് ആയിരുന്നു.
ഇയാളുടെ കൈവശം കാണപ്പെട്ട ഫോൺ മോഷണം ചെയ്ത് എടുത്തിട്ടുള്ളതാണെന്നും വെളിവായതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-II മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


