ദീപക്കിന്റെ ആത്മഹത്യ;21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്;’ഒന്നും പറയാനില്ലെന്ന്’ മാധ്യമങ്ങളോട് പ്രതികരണം

Spread the love

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ
ഷിംജിത മുസ്തഫ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഷിംജിതയുടെ മറുപടി.

video
play-sharp-fill

21 ദിവസങ്ങൾക്ക് ശേഷമാണ് ഷിംജിതയ്ക്ക് ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കോഴിക്കോട് ജില്ല ജയിലിലായിരുന്നു ഷിംജിത ഉണ്ടായിരുന്നത്.