
കോട്ടയം : മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത മലരിക്കൽ ടൂറിസം കേന്ദ്രം ഇന്ന് ലോകശ്രദ്ധയാകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്, മനോഹരമായ ആമ്പൽവസന്തം ആസ്വദിക്കുവാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.
ഈ ടൂറിസം കേന്ദ്രത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കേരള സർക്കാർ 5 കോടി രൂപ മുടക്കി കാഞ്ഞിരം-മലരിക്കൽ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിച്ചു, ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സൗകര്യപ്രദവും സഹായകരവുമാണ്. അതോടൊപ്പം തന്നെ നാടിൻ്റെ ടൂറിസം വികസനത്തിന് പുതിയ കാൽവയ്പായി പഴുക്കാനില കായലിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മാലിന്യങ്ങളും നീക്കി ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങൾക്കു ചുറ്റും അഞ്ചുമീറ്റർ വീതിയിലുള്ള റോഡ് നിർമ്മിക്കുന്ന പദ്ധതിക്ക് 103.72 കോടി രൂപയുടെ പദ്ധതി ടെണ്ടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഇത് പ്രാവർത്തികമാകുന്നതോടുകൂടി മലരിക്കൽ ടൂറിസത്തിന് പുതിയ രൂപവും ഭാവവും കൈവരുകയാണ്.
എല്ലാ ദിവസവും സഞ്ചാരികളെ ആകർഷിക്കുവാനും ആസ്വദിക്കുവാനും കഴിയുന്ന രീതിയിലേക്ക് നമ്മുടെ ടൂറിസം സാദ്ധ്യതകൾ വികസിക്കുകയാണ്. ഈ ടൂറിസം കേന്ദ്രത്തിന്റെ സാദ്ധ്യതകളെ കൂടുതൽ ജനകീയവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായി മലരിക്കലിൽ സംഘടിപ്പിക്കുന്ന പ്രാദേശിക ടൂറിസം മേള ഇത്തവണ ഫെബ്രുവരി 12, 13, 14 തീയതികളിലായി നടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശികമായ വിഭവങ്ങളും തദ്ദേശീയ ജനതയുടെ കലാപരിപാടികളും ഒപ്പം ഓരോ ദിവസവും വ്യത്യാസ്ഥതയാർന്ന ഒരുപാട് പരിപാടികളും നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.



