play-sharp-fill
15 സെന്റീ മീറ്റർ വെള്ളത്തിന് ആളെ ഒഴുക്കാനാവും: 30 സെന്റീ മീറ്റർ ആഴമുണ്ടെങ്കിൽ കാറിനെ ഒഴുക്കാനാവും; 60 സെന്റീ മീറ്റർ ആഴമുള്ള വെള്ളം ലോറിയെയും ഒഴുക്കും; വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കേണ്ടത് ഈ കാര്യങ്ങൾ..!

15 സെന്റീ മീറ്റർ വെള്ളത്തിന് ആളെ ഒഴുക്കാനാവും: 30 സെന്റീ മീറ്റർ ആഴമുണ്ടെങ്കിൽ കാറിനെ ഒഴുക്കാനാവും; 60 സെന്റീ മീറ്റർ ആഴമുള്ള വെള്ളം ലോറിയെയും ഒഴുക്കും; വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കേണ്ടത് ഈ കാര്യങ്ങൾ..!

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയിൽ ജില്ല മുങ്ങുമ്പോൾ ആശങ്കയിൽ വാഹന ഉടമകളും. കഴിഞ്ഞ വർഷം ജില്ലയിലുണ്ടായ കൊടുംപ്രളയത്തിൽ അരലക്ഷത്തോളം വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. നൂറുകണക്കിന് വാഹന ഉടമകൾക്ക് വാഹനം തിരിച്ചു കിട്ടാനാവാത്ത വിധത്തിലുള്ള നാശ നഷ്ടവും ഉണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് വെള്ളത്തിൽ വാഹനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
15 സെന്റി മീറ്റർ ആഴത്തിൽ ഒഴുക്കുന്ന വെള്ളത്തിന് കാൽനടയാത്രക്കാരനെ ഒഴുക്കിക്കളയാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. 30  സെന്റി മീീറ്റർ ആഴത്തിൽ ശക്തമായി ഒഴുകുന്ന വെള്ളത്തിന് കാറുകളെ ഒഴുക്കിക്കളയാൻ സാധിക്കും. അറുപത് സെന്റീ മീറ്റർ ആഴത്തിൽ ശക്തമായി വെള്ളം ഒഴുകുമ്പോൾ വലിയ ഭാരവാഹനങ്ങളായ ലോറികൾ അടക്കമുള്ളവയെ ഒഴുക്കിക്കളയാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ വാഹനങ്ങൾ വെള്ളത്തിൽ ഇറങ്ങുന്നവർക്ക് അതിശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കാറുകൾ വെള്ളത്തിൽ ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമാവധി വാഹനങ്ങൾ വെള്ളത്തിൽ ഇറക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെള്ളത്തിലേയ്ക്ക് ഇറക്കും മുൻപ് വെള്ളത്തിന്റെ ആഴം കൃത്യമായി മനസിലാക്കാൻ ശ്രമിക്കുക. വെള്ളത്തിലേയ്ക്ക് ഇറങ്ങും മുൻപ് വാഹനം ഫസ്റ്റ് ഗിയറിൽ ആക്കുക. വെള്ളത്തിൽ ഇറങ്ങുന്നതും, യാത്ര തുടരുന്നതും ഒരേ വേഗത്തിൽ ആകാൻ ശ്രദ്ധിക്കുക. വെള്ളത്തിൽ ഇറങ്ങിയ ശേഷം ഗിയർ മാറ്റാനും, വേഗം കൂട്ടാനും കുറയ്ക്കാനും ശ്രമിക്കരുത്. ഇത് അപകടം ഉണ്ടാക്കും. എതിർ ദിശയിൽ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വെള്ളത്തിലേയ്ക്ക് ഇറങ്ങുക.
വെള്ളത്തിൽ നിന്നും തിരികെ കയറിയ ശേഷം കുറച്ച് ദൂരം ഒരേ ഗിയറിൽ തന്നെ മുന്നോട്ട് പോകുക. അമിത വേഗത്തിൽ ഈ സമയത്ത് വാഹനം ഓടിക്കാൻ ശ്രമിക്കരുത്. വെള്ളത്തിൽ നിന്നു കയറിയ ശേഷം ബ്രേക്ക് പെഡലിൽ കുറച്ച് നേരം കാൽ വച്ച് ഓടിക്കുക. ബ്രേക്ക് ചൂടായി ജലാംശം പോകാൻ ഇത് സഹായിക്കും.