കോഴിക്കോട് കരുവണ്ണൂരിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് കാർ ഇടിച്ച് മരിച്ചു

Spread the love

കോഴിക്കോട് : കരുവണ്ണൂരിൽ ബൈക്കും കാറും അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു.

video
play-sharp-fill

പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ്(22) ആണ് മരിച്ചത്. ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

അപകടം നടന്ന ഉടൻ തന്നെ യുവാവിനെ മുടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു, പേരാമ്പ്ര പോലീസ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കരുവണ്ണൂരിലെ ഇറക്കം ഇറങ്ങിവരുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം. രാജൻ മാസ്റ്ററാണ് അശ്വിൻ രാജിന്റെ പിതാവ്.