കോട്ടയം ജില്ലയിലെ പല ഭാഗങ്ങളും ഇരുട്ടിൽ: കെ.എസ്.ഇ.ബിയ്ക്ക നഷ്ടം അരക്കോടി കടന്നു; ഒടിഞ്ഞത് മുന്നൂറിലേറെ പോസ്റ്റുകൾ
സ്വന്തം ലേഖകൻ
കോട്ടയം: തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിൽ കെ.എസ്.ഇ.ബിയ്ക്ക് നഷ്ടം അരക്കോടി കടന്നു. തുടർച്ചയായി പെയ്യുന്ന മഴയാണ് ജില്ലയെ കുഴപ്പത്തിലാക്കിയിരിക്കുന്ന്. പല സ്ഥലത്തും ജില്ല ഇരുട്ടിലായിട്ട് ദിവസങ്ങളായി. കഴിഞ്ഞ ദിവസം ശാസ്ത്രീ റോഡിൽ പുലർച്ചെ ഒടിഞ്ഞു വീണ മരക്കമ്പ് തകർത്തതക് കെ.എസ്.ഇബിയുടെ കിലോമീറ്ററുകൾ നീളത്തിലുള്ള വൈദ്യുതി വിതരണ ശ്ൃംഖലയെയാണ്.
53 ലക്ഷം രൂപയാണ് ഇതുവരെയുള്ള വൈദ്യുതി വിതരണം തടസപ്പെട്ടത്. 50 ഹൈടെൻഷൻ പോസ്റ്റുകളും, 295 ലോ ടെൻഷൻ പോസ്റ്റുകളും നശിച്ചിട്ടുണ്ട്. 11 കെവി വൈദ്യുതി ലൈൻ ആറു കിലോമീറ്റർ ദൂരത്തിൽ തകർന്നു. ലോടെൻഷൻ വൈദ്യുതി ലൈൻ 54 കിലോമീറ്റർ ദൂരത്തിൽ തകർന്നിട്ടുണ്ട്. അയ്മനത്ത് മരം വീണ് ഒരു ട്രാൻസ്ഫോമർ പൂർണമായും തകരാറിലായി. പ്രധാന ഫീഡറുകളിൽ വൈദ്യുതി മുടങ്ങിയത് അടുത്ത ദിവസം രാവിലെയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളിലെ തകരാർ പരിഹരിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരും.
വൈദ്യുതി മുടങ്ങിയതോടെ ജില്ലയിലെ പല പ്രദേശങ്ങളും ഇരുട്ടിലായിരിക്കുകയ്. വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങളിൽ അപകടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് അപകടം ഒഴിവാക്കാൻ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നത്. പരമാവധി ആളുകളെ ഉപയോഗിച്ച് അതിവേഗം വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നീക്കമാണ് ഇപ്പോൾ വൈദ്യുതി വകുപ്പ് അധികൃതർ നടത്തുന്നത്. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമന്നാണ് പ്രതീക്ഷിക്കുന്നത്.