പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത റോഡ് നിർമ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി വിജിലൻസ്; നിർമ്മാണം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ

Spread the love

പത്തനതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാത റോഡ് നിർമ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി വിജിലൻസ്. കോന്നി – പ്ലാച്ചേരി 30 കിലോമീറ്റർ റീച്ച്‌ നിർമ്മിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

video
play-sharp-fill

30 കിലോമീറ്റർ റോഡ് കരാർ കമ്പനി പുനർ നിർമ്മിക്കുകയോ തുക നഷ്ടപരിഹാരമായി ഈടാക്കുകയോ ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു. പത്തിടങ്ങളില്‍ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്. റിപ്പോർട്ട് സർക്കാർ നടപടിക്കായി പൊതുമരാമത്ത് വകുപ്പിന് കൈമാറി.