സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക; പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കരുത്; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

Spread the love

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉയർന്ന അള്‍ട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് യുവി സൂചിക ഏറ്റവും ഉയർന്നു നില്‍ക്കുന്നത്.

video
play-sharp-fill

തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

പുറം ജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍ എന്നിവർക്ക് പുറമെ ചർമ-നേത്ര രോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരും പ്രത്യേക ജാഗ്രത പുലർത്തണം.പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. യാത്രയ്ക്കിടയില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 14 സ്റ്റേഷനുകളിലായി സജ്ജീകരിച്ചിട്ടുള്ള സംവിധാനത്തിലൂടെ തത്സമയ യുവി സൂചിക വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാണ്.