
ഡൽഹി: എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് തൊട്ടുപിന്നാലെ ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനപുരസ്സരം എഴുന്നേറ്റു നില്‍ക്കണമെന്നും നിർദ്ദേശമുണ്ട്.
പത്മ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റ് ഔദ്യോഗിക പരിപാടികളിലും വന്ദേ മാതരം നിർബന്ധമായും ആലപിക്കണം. 1937-ല്‍ കോണ്‍ഗ്രസ് കമ്മിറ്റി നീക്കം ചെയ്ത നാല് വരികള്‍ ഉള്‍പ്പെടെ വന്ദേ മാതരത്തിലെ ആകെ ആറ് വരികളും ഇനി മുതല്‍ ആലപിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമാ തിയേറ്ററുകളില്‍ വന്ദേ മാതരം പ്ലേ ചെയ്യേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ ഗാനത്തിന് നല്കി വരുന്ന സുരക്ഷയും പ്രോട്ടോക്കോളും ഇനി മുതല്‍ ദേശീയ ഗീതമായ വന്ദേ മാതരത്തിനും ബാധകമായിരിക്കും.
ദേശീയ ഗീതത്തെ അപമാനിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്ന നിയമം’ (Prevention of Insults to National Honour Act) പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.



