ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം; സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ; മൊബൈല്‍ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

Spread the love

കൊച്ചി: ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.

video
play-sharp-fill

പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

പെണ്‍കുട്ടിയുടെ ഫോണ്‍ ഫോറൻസിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകര്‍ ആരോപിക്കുന്നത്.